ഒന്നും രണ്ടും റാങ്കുകാര്‍; പ്രണയം, വിവാഹം: ഒടുവില്‍ മൂന്നുവര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഐഎഎസ് ദമ്പതികള്‍ ടിനയും അഥറും, വേര്‍പിരിഞ്ഞു

Athar Aamir Khan | Bignewslive

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഐഎഎസ് ദമ്പതികളായ ടിന ദാബിയും അഥര്‍ അമീര്‍ ഖാനും. ജയ്പൂര്‍ കുടുംബകോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചതോടെയാണ് മൂന്നുവര്‍ഷത്തെ ജീവിതത്തിന് അവസാനമായത്. 2020 നവംബറിലാണ് ഇവര്‍ ഉഭയസമ്മതപ്രകാരം വേര്‍പിരിയാന്‍ തീരുമാനിച്ച് കോടതിയെ സമീപിച്ചത്.

2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായ ടിന ദാബിയും രണ്ടാം റാങ്കുകാരനായ അഥര്‍ അമീറും 2018ലാണ് വിവാഹിതരായത്. പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വ്യത്യസ്ത മതവിഭാഗക്കാരായ ഇവരുടെ വിവാഹത്തെ എതിര്‍ത്ത് ചില വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.

രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ജയ്പൂരിലായിരുന്നു ഇരുവര്‍ക്കും പോസ്റ്റിങ്. കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ അഥര്‍ നിലവില്‍ ശ്രീനഗറിലാണ് ജോലിചെയ്യുന്നത്.

Exit mobile version