പേര് നീരജ് എന്നാണോ..? എങ്കില്‍ 501 രൂപയ്ക്ക് പെട്രോള്‍ സൗജന്യം; നീരജ് ചോപ്രയുടെ സ്വര്‍ണ്ണ നേട്ടം ഗുജറാത്ത് ആഘോഷിക്കുന്നത് ഇങ്ങനെ

Gujarat Petrol Pump | Bignewslive

ഭറൂച്ച്: പേര് നീരജ് എന്നാണോ..? എങ്കില്‍ നിങ്ങള്‍ക്ക് 501 രൂപയ്ക്ക് വരെ പെട്രോള്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ച് നേത്രാങ്ക് നഗരത്തിലെ എസ്പി പെട്രോളിയം പമ്പ്. ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടമാണ് വ്യത്യസ്ത ഓഫര്‍ നല്‍കി ആഘോഷിക്കുന്നത്.

പേര് നീരജാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവര്‍ക്കെല്ലാം 501 രൂപയ്ക്ക് വരെ സൗജന്യമായി പെട്രോള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലായിരുന്നു ആകര്‍ഷകമായ ഈ ഓഫര്‍. രണ്ട് ദിവസങ്ങളിലായി 30ലേറെ നീരജുമാര്‍ ഓഫര്‍ സ്വന്തമാക്കി ഈ പമ്പില്‍നിന്ന് പെട്രോള്‍ അടിച്ചു.

നീരജ് ചോപ്രയുടെ ഒളിമ്പിക് നേട്ടം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാനാണ് ഇത്തരമൊരു ഓഫര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയതെന്ന് പമ്പ് ഉടമ അയൂബ് പത്താന്‍ പറയുന്നു. നീരജ് ചോപ്രയുടെ വിജയം വളരെ വലുതാണ്. അഭിമാന നിമിഷമാണിതെന്നും അയൂബ് പത്താന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version