സഹോദരി സക്കീന ബീഗത്തിന് ബ്രെയിന്‍ കാന്‍സര്‍; പണം സ്വരൂപിക്കാന്‍ വഴിയരികില്‍ പക്ഷികള്‍ക്കുള്ള തീറ്റ വിറ്റ് ഈ 10 വയസുകാരന്‍

Sells Bird Food | Bignewslive

ഹൈദരാബാദ്: ബ്രെയിന്‍ കാന്‍സര്‍ പിടിപ്പെട്ട തന്റെ 12 വയസുകാരി സഹോദരിയുടെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍ വഴിയോരക്കച്ചവടവുമായി പത്തുവയസുകാരന്‍. വഴിയോരത്ത് പക്ഷികള്‍ക്കുള്ള തീറ്റ വില്‍ക്കുകയാണ് ഹൈദരാബാദില്‍ നിന്നുള്ള സെയ്ദ് അസീസ് എന്ന ബാലന്‍. മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ടാണ് സെയ്ദും സഹായിക്കാന്‍ തുനിഞ്ഞ് ഇറങ്ങിയത്.

സയ്യിദ് അസീസിന്റെ സഹോദരി സക്കീന ബീഗത്തിന് രണ്ട് വര്‍ഷം മുമ്പാണ് മസ്തിഷ്‌ക അര്‍ബുദം കണ്ടെത്തിയത്. ആശുപത്രി ചെലവുകള്‍ താങ്ങാനാവാതെ കുടുംബം ബുദ്ധിമുട്ടുന്നത് കണ്ട് സെയ്ദ് അമ്മ ബില്‍ക്കെസ് ബീഗത്തിനൊപ്പം പക്ഷികള്‍ക്കുള്ള തീറ്റ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോഡരികില്‍ ഒരു ബെഞ്ച് സ്ഥാപിച്ചാണ് സെയ്ദിന്റെ കച്ചവടം.

സക്കീനയുടെ ജീവന്‍ രക്ഷിക്കാന്‍ റേഡിയോ തെറാപ്പി ചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. തെലങ്കാന സര്‍ക്കാരില്‍ നിന്നും റേഡിയോ തെറാപ്പി ഇവര്‍ക്ക് പണം ലഭിച്ചിരുന്നു. മറ്റ് സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലയെന്നും പക്ഷികള്‍ക്കുള്ള തീറ്റ വില്‍ക്കുന്നതില്‍ നിന്നു ലഭിക്കുന്ന പണം സക്കീനയുടെ മരുന്നുകള്‍ക്ക് മാത്രമേ തികയുകയുള്ളൂവെന്നും ബില്‍ക്കെസ് ബീഗ പറയുന്നു. എംആര്‍ഐ, എക്‌സ്-റേ, രക്തപരിശോധന എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഡയഗ്‌നോസ്റ്റിക് ചെലവുകളും വഹിക്കാന്‍ നിര്‍ധനരായ ഈ കുടുംബത്തിന് സാധിക്കുന്നില്ല.

Exit mobile version