രാജ്യത്ത് അഴുക്ക് ചാലുകള്‍ വൃത്തിയാക്കുന്നതിനിടെ മരിച്ചത് 941 പേര്‍; കൂടുതലും തമിഴ്‌നാട്ടില്‍

Cleaning Sewers | Bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് അഴുക്ക് ചാലുകള്‍ വൃത്തിയാക്കുന്നതിനിടെ 641 തൊഴിലാളികള്‍ മരിച്ചതായി കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍. മരണങ്ങള്‍ ഏത് കാലയളവിലായിട്ടാണ് സംഭവിച്ചത് എന്ന കാര്യം വ്യക്തമാക്കാതെയാണ് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സാമൂഹിക നീതി, ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാര്‍ അറിയിച്ചു.

തോട്ടിപ്പണി ചെയ്യുന്നതിനിടെ മരണപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ രാജ്യത്ത് 58,098 പേര്‍ തോട്ടിപ്പണി ചെയ്യുന്നവരാണെന്നും എന്നാല്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, അഴുക്കുചാലുകള്‍ അല്ലെങ്കില്‍ സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളുടെ മരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പങ്കുവെച്ച വിവരങ്ങള്‍ പ്രകാരം തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണങ്ങള്‍. ഗുജറാത്തില്‍ 153 പേര്‍, ഉത്തര്‍പ്രദേശില്‍ 104 പേര്‍, ഡല്‍ഹിയില്‍ 98 പേര്‍, കര്‍ണാടകയില്‍ 84 പേര്‍, ഹരിയാനയില്‍ 73 പേര്‍ എന്നിങ്ങനെയാണ് മരണങ്ങള്‍ നടന്നിട്ടുള്ളത്.

Exit mobile version