വീടിനുള്ളിലേക്ക് കയറ്റാതെ മൂര്‍ഖനെ തടഞ്ഞ് നിര്‍ത്തിയത് അരമണിക്കൂര്‍; താരമായി സിനു എന്ന പൂച്ച- വീഡിയോ

cat | bignewslive

ഒഡീഷ:പറമ്പിലൂടെ എത്തി വീടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പിനെ തടഞ്ഞു നിര്‍ത്തി വളര്‍ത്തു പൂച്ച. ഒഡിഷയിലെ ഭിമതംഗി സ്വദേശി സമ്പത്തിന്റെ സിനു എന്ന പൂച്ചയാണ് താരം.

വളര്‍ത്തുപൂച്ചയായ സിനു വീടിന് പുറകുവശത്തേക്ക് ഓടുന്നതു കണ്ടാണ് സമ്പത്ത് കുമാര്‍ പരീദയും അതിനെ പിന്തുടരുന്നത്. സാധാനരണയായി പൂച്ച അങ്ങോട്ട് പോകാറില്ലാത്തതിനാലാണ് സമ്പത്ത് സിനുവിന്റെ പുറകേ പോയത്.

ചെന്ന് നോക്കിയപ്പോഴാണ് സമ്പത്ത് ഞെട്ടിയത്. പത്തി വിടര്‍ത്തി നില്‍ക്കുന്ന നാലടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ് സിനു. പാമ്പിനെ വീടിന് അകത്തേക്ക് പ്രവേശിപ്പിക്കാതെ പുറത്തേ അതിര്‍ത്തിക്ക് അരികില്‍ കാവല്‍ നില്‍ക്കുകയാണ് സിനു. സമ്പത്ത് പൂച്ചയെ വിളിച്ചെങ്കിലും അത് തിരികെ വരാന്‍ കൂട്ടാക്കാതെ അവിടെ തന്നെ നിന്നു.

തുടര്‍ന്ന് സമ്പത്ത് ഉടനെ തന്നെ സ്‌നേക്ക് ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചു. അവിടെ നിന്ന് ആളെത്താന്‍ അര മണിക്കൂര്‍ സമയമെടുത്തു. അത്രയും നേരം സിനു പാമ്പിനെ പറമ്പിലേക്ക് കയറ്റാതെ കാവലിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മില്‍ ചെറുതായൊന്ന് ഏറ്റുമുട്ടിയെങ്കിലും പിന്തിരിയാന്‍ പൂച്ച ഒരുക്കമായിരുന്നില്ല. ഒടുവില്‍ പാമ്പ് പിടുത്തക്കാരന്‍ എത്തിയ ശേഷമാണ് സിനു പൂച്ച പിന്തിരിഞ്ഞത്.

Exit mobile version