ഓടിക്കൊണ്ടിരുന്ന കാര്‍ പതിച്ചത് കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേയ്ക്ക്; ഡല്‍ഹിയില്‍ ഞെട്ടിക്കുന്ന കാഴ്ച

Delhi Cop's Car | Bignewslive

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ രാജ്യ തലസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഡുകളും മറ്റും തകര്‍ന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ നടുറോഡില്‍ രൂപപ്പെട്ട കുഴിയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഓടി കൊണ്ടിരുന്ന കാര്‍ കുഴിയില്‍ വീണതോടെയാണ് സംഭവം സൈബറിടത്ത് തരംഗമായത്.

ഡല്‍ഹി ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ അശ്വനിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. റോഡില്‍ രൂപപ്പെട്ട കുഴിയിലേക്ക് കാര്‍ തലകുത്തനെ പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കുകളൊന്നുമില്ലാതെ അശ്വനി രക്ഷപ്പെട്ടതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

തിങ്കളാഴ്ച പെയ്ത ശക്തമായ മഴയില്‍ റോഡില്‍ വലിയൊരു കുഴി രൂപപ്പെട്ടിരുന്നു. നാട്ടുകാര്‍ ഇതിന് ചുറ്റും കല്ലുകള്‍ വെച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അശ്വനിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നാലെ കുഴിയിലേക്ക് എസ്‌യുവി കാര്‍ പതിക്കുകയായിരുന്നു. ശേഷം, ക്രൈയിന്‍ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഡല്‍ഹിയില്‍ ശക്തമായ മഴയാണ് ലഭിച്ചത്.

Exit mobile version