വാച്ച് ടവറില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ മിന്നലേറ്റു; ആറു പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ

ജയ്പുര്‍: വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് ആറു മരണം. കനത്ത മഴയെ അവഗണിച്ചുകൊണ്ടായിരുന്നു സെല്‍ഫി. ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്. സെല്‍ഫി എടുക്കുന്നതിനിടെയാണ് ഇടിമിന്നലേല്‍ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Lightning Strikes | Bignewslive

വലിയ ആള്‍ക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറില്‍ ഉണ്ടായിരുന്നത്. ഇടിമിന്നലിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്നും താഴേക്ക് ചാടി കാട്ടിനുള്ളിലേക്ക് വീണവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

29 പേരെയാണ് കണ്ടെത്താനുള്ളത്. അതേസമയം, എത്രപേര്‍ താഴേക്ക് ചാടിയിട്ടുണ്ടെന്നതില്‍ വ്യക്തമായ കണക്കില്ല. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Exit mobile version