ദളിതനായതില്‍ ഒരിക്കല്‍ ഗ്രാമത്തില്‍ പ്രവേശിക്കാനനുവദിക്കാത്തവരുടെ മുന്നിലേയ്ക്ക് കേന്ദ്രമന്ത്രിയായി എ നാരായണസ്വാമിയുടെ പ്രവേശനം

ന്യൂഡല്‍ഹി: ദളിതനായതിനാല്‍ ഒരിക്കല്‍ ഗ്രാമത്തില്‍ പ്രവേശിക്കാനനുവദിക്കാത്തവരുടെ മുന്നിലേക്ക് കേന്ദ്രമന്ത്രിയായാണ് എ നാരായണസ്വാമി. രണ്ട് വര്‍ഷം മുന്‍പാണ് കര്‍ണാടക തുംകൂരു ജില്ലയിലെ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തിലേയ്ക്ക് വന്ന നാരായണ സ്വാമിയെ മേല്‍ജാതിക്കാര്‍ തടഞ്ഞത്.

2019 സപ്റ്റംബര്‍ 16നായിരുന്നു സംഭവം. തന്റെ മണ്ഡലമായ ചിത്രദുര്‍ഗയിലെ ഗ്രാമമായ ഗൊല്ലാരഹട്ടിയില്‍ ആശുപത്രി പണിയുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി ഉദ്യോഗസ്ഥരുമായി എത്തിയപ്പോഴാണ് എ നാരായണസ്വാമി എംപിയെ മേല്‍ജാതിക്കാര്‍ തടഞ്ഞത്. പരമ്പരാഗത വിശ്വാസപ്രകാരം ദളിത് വിഭാഗക്കാരായ ആരും ഈ ഗ്രാമത്തിനകത്തേക്ക് പ്രവേശിക്കാറില്ലെന്നും മടങ്ങിപോകണമെന്നും നാട്ടുകാര്‍ എംപിയോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ അതേ ഗ്രാമത്തില്‍ തന്നെയുള്ള ചിലര്‍ എംപിയെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും സംഘര്‍ഷം ഒഴിവാക്കാനായി നാരായണസ്വാമി ഉടനെ അവിടുന്ന് മടങ്ങുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രിയായാണ് നാരായണസ്വാമി തന്റെ മണ്ഡലത്തിലേക്ക് തിരിച്ചെത്തിയത്.

Exit mobile version