ചെന്നൈ: കടല്‍ക്ഷോഭത്തെ കുറിച്ച് പഠിക്കാന്‍ വന്ന മന്ത്രി, തന്റെ ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറി വന്ന വീഡിയോ വൈറല്‍. തമിഴ്‌നാട്ടിലെ ഫിഷറിസ് മന്ത്രി അനിത രാധാകൃഷ്ണനാണ് മത്സ്യത്തൊഴിലാളിയുടെ തോളില്‍ ഏറിയത്.
കടല്‍ക്ഷോഭത്തെ കുറിച്ച് മനസിലാക്കുന്നതിനായാണ് മന്ത്രി പാലവര്‍ക്കാടിലെത്തിയത്. മന്ത്രി നാട്ടുകാര്‍ക്കൊപ്പം കടല് യാത്രയും നടത്തി. തിരിച്ചെത്തിയപ്പോള്‍ കരയില്‍ മന്ത്രിക്ക് ഇരിക്കാനായി കസേരകളും ഒരുക്കിയിരുന്നു.
എന്നാല്‍ ഷൂസ് നനയുമെന്ന കാരണത്താല്‍ ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ മന്ത്രി മടി കാണിച്ചു. ഇതോടെ മന്ത്രിയെ മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ എടുക്കുകയായിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
மனிதனுக்கு
மரியாதையா?
செருப்புக்கு
மரியாதையா?
திமுக அமைச்சர்
அனிதா ராதாகிருஷ்ணனை
பாருங்கள்.
சமூக நீதி
தனி மனித மாண்பு
கௌரவம்
காற்றில் பறக்கவிட்ட
திமுக மந்திரி#DMK #AnithaRadhakrishnan #socialjustice pic.twitter.com/ScB2HyoxQv— S.R.SEKHAR (@SRSekharBJP) July 8, 2021