തോല്‍വി സമ്മതിക്കുന്നു; എന്നാല്‍ നിയമസഭകളിലെ തോല്‍വി ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സൂചനയല്ല; നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തെക്കുറിച്ച് പ്രതികരിച്ച് അമിത് ഷാ

തിരിച്ചടിയുടെ കാരണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു

തോല്‍വി സമ്മതിക്കുന്നു; എന്നാല്‍ നിയമസഭകളിലെ തോല്‍വി ലോകസഭ തെരഞ്ഞെടുപ്പിന്റെ സൂചനയല്ല; നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തെക്കുറിച്ച് പ്രതികരിച്ച് അമിത് ഷാ

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലേറ്റ പരാജയത്തെക്കുറിച്ച് 10 ദിവസത്തിനുശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം. തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് പരാജയം സമ്മതിച്ച അമിത് ഷാ ഇത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ സൂചനയായി കണക്കാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.

ജനവിധി അംഗീകരിക്കുന്നു. തിരിച്ചടിയുടെ കാരണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ബെല്‍റ്റിലുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബിജെപി വിജയിക്കുകയെന്നത് രാജ്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശിവസേന എന്‍ഡിഎയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

പ്രതിപക്ഷത്തിന്റെ മഹാസഖ്യമെന്നത് ഒരു തോന്നല്‍ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. 15 വര്‍ഷത്തിനുശേഷമാണ് ഉത്തര്‍പ്രദേശിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് ബിജെപിയെ അട്ടിമറിച്ച് അധികാരത്തിലെത്തിയത്. മിസോറാമിലും തെലങ്കാനയിലും ബിജെപിയ്ക്ക് കനത്ത തിരിച്ചടി തന്നെയാണ് നേരിട്ടത്.

Exit mobile version