കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ ശല്യം ചെയ്തു; പ്രതികരിക്കില്ല എന്ന യുവാവിന്റെ വിശ്വാസം അസ്ഥാനത്താക്കി പെണ്‍കുട്ടി, കരാട്ടെയില്‍ പരിശീലനം കിട്ടിയ കുട്ടി യുവാവിനെ എടുത്തിട്ടടിച്ചു! ഒടുവില്‍ യുവാവ് അഴിക്കുള്ളില്‍

രാത്രി 8.15 ഓടെ കല്യാണില്‍ നിന്നും ദാദറിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് അപ്രതീക്ഷിത സംഭവം.

മുംബൈ: കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ എടുത്തിടടിച്ച് അതേ പെണ്‍കുട്ടി. കാഴ്ചയ്ക്ക് വൈകല്യമുള്ളതിനാല്‍ പ്രതികരണം ഉണ്ടാവില്ലെന്ന യുവാവിന്റെ ചിന്താഗതിയാണ് പെണ്‍കുട്ടി അടിച്ച് നിലംപരിശം ആക്കിയത്. കാഴ്ച വൈകല്യം ഉള്ളതിനാല്‍ ആണ് പെണ്‍കുട്ടിയെ സ്വയരക്ഷയ്ക്കായി കരാട്ടെ മുതലുള്ള കായിക പരിശീലനങ്ങള്‍ അഭ്യസിപ്പിച്ചത്. അതിനാല്‍ ആവശ്യ ഘട്ടത്തില്‍ അത് അനാവാര്യമായി തന്നെ വന്നു.

സ്‌കൂള്‍ കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന 15 കാരിയോടാണ് 24കാരനായ വിശാല്‍ ബലിറാം സിംഗ് എന്നയാള്‍ അപമര്യായായി പെരുമാറിയത്. രാത്രി 8.15 ഓടെ കല്യാണില്‍ നിന്നും ദാദറിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് അപ്രതീക്ഷിത സംഭവം. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള കമ്പാര്‍ട്ട്മെന്റിലായിരുന്നു പെണ്‍കുട്ടി ഇരുന്നിരുന്നത്. തന്നെ പിന്നില്‍ നിന്നും ആരോ സ്പര്‍ശിക്കുന്നതായി തോന്നിയ പെണ്‍കുട്ടി ഒട്ടും ഭയപ്പെട്ടില്ല.

സ്‌കൂളില്‍ തനിക്ക് ലഭിച്ച പരിശീലനം മനസ്സില്‍ കരുതിയ പെണ്‍കുട്ടി യുവാവിന്റെ കൈവിരലുകളില്‍ കയറിപ്പിടിച്ചു. വിരലുകള്‍ ഞെരിച്ച് ഒടിക്കുന്ന പരുവത്തിലാക്കി. ഇതോടെ വേദനകൊണ്ട് പുളഞ്ഞ യുവാവ് അലറിക്കരഞ്ഞുകൊണ്ട് നിലത്തിരുന്നു. തനിക്കു മുന്നില്‍ മുട്ടുകുത്തിയിരുന്ന് കരയുന്ന യുവാവിനെ എന്നിട്ടും പെണ്‍കുട്ടി വിട്ടില്ല. അടിച്ച് ചുരുട്ടി കൂട്ടി അടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ എത്തിപ്പോള്‍ യുവാവിനെ പോലീസിന് കൈമാറി.

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും ഭിന്നശേഷിയുള്ളവരുടെ കമ്പാര്‍ട്ടുമെന്റില്‍ അനധികൃതമായി യാത്ര ചെയ്തതിനും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനും ഇയാള്‍ക്കെതിരെ റെയില്‍വേ പോലീസ് കേസ് ചുമത്തി. ഇതോടെ യുവാവ് അഴിക്കുള്ളിലുമായി. കേസെടുത്തിട്ടുണ്ട്. മുലന്ദ് സ്വദേശിയായ ഇയാള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ മെക്കാനിക്കാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ നടപടി അങ്ങേയറ്റം ഉചിതമാണെന്ന് പോലീസ് പ്രതികരിച്ചു.

Exit mobile version