നിയന്ത്രണം വിട്ടെത്തിയ ലോറി കാറില്‍ ഇടിച്ചു; രണ്ടു ലോറിക്കിടയില്‍ പെട്ട് കാറിന് തീപിടിച്ചു! പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്നു ജീവന്‍

Tragic accident | Bignewslive

നിയന്ത്രണം വിട്ടു പാഞ്ഞെത്തിയ ലോറി എടുത്തത് ഒരു കുടുംബത്തിലെ മൂന്നു ജീവന്‍. പുനെയിലാണ് ദാരുണമായ അപകടം നടന്നത്. മുംബൈ പുണെ എക്‌സ്പ്രസ് വേയിലാണ് അപകടം നടന്നത്. പൂനെയില്‍ ഒരു പരിപാടിക്ക് ശേഷം മുംബൈയിലെ വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു മൂവരും.

ലോറിയുടെ നിയന്ത്രണം വിട്ടതാണ് മൂന്നു പേരുടെ ജീവന്‍ എടുത്ത അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ടെത്തിയ ലോറി കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടു ലോറികളുടെ ഇടയില്‍ പെട്ട കാറിന് തീപിടിച്ചതായി പോലീസ് പറയുന്നു. മൂവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് പറയുന്നു.

Exit mobile version