ബൈക്കിനു പുറകെ പാഞ്ഞടുത്ത പുള്ളിപ്പുലിയുടെ മുഖത്തേയ്ക്ക് കേക്ക് വലിച്ചെറിഞ്ഞു; മുഖത്ത് പറ്റിയ കേക്കുമായി പുലി ഓടിമറഞ്ഞു, സഹോദരങ്ങള്‍ക്ക് അത്ഭുത രക്ഷ

Big Cat Chases | Bignewslive

ഭോപ്പാല്‍: ബൈക്കിനു പുറതെ പാഞ്ഞടുത്ത പുള്ളിപ്പുലിയുടെ മുഖത്തേയ്ക്ക് കേക്ക് വലിച്ചെറിഞ്ഞ സഹോദരങ്ങള്‍ക്ക് അത്ഭുത രക്ഷ. പിറന്നാള്‍ കേക്കാണ് ഇവരുടെയും ജീവന്‍ രക്ഷിച്ചത്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരിലാണ് സംഭവം.

സഹോദരങ്ങളായ ഫിറോസ് മന്‍സൂരിയും സാബിറും നേപാനഗറില്‍ നിന്നും തങ്ങളുടെ ഗ്രാമത്തിലേക്ക് ബൈക്കില്‍ പോകവെയായിരുന്നു സംഭവം. അവര്‍ ബൈക്കില്‍ വന്നുക്കൊണ്ടിരിക്കുമ്പോള്‍ ഒരു പുള്ളിപ്പുലി കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് ചാടി ബൈക്കിന് പിന്നാലെ പാഞ്ഞു വരികയായിരുന്നു. ബൈക്കിന്റെ വേഗത കൂട്ടിയപ്പോള്‍, പുളിയും വേഗത കൂട്ടി.

അഞ്ഞൂറ് മീറ്ററോളം പുലി ബൈക്കിന്റെ പിന്നാലെ ഓടി. മാത്രമല്ല, സാബിറിന്റെ മടിയിലിരിക്കുന്ന കേക്ക് കാല്‍പാദം കൊണ്ട് തട്ടാനും തുടങ്ങി. പ്രാണരക്ഷാര്‍ത്ഥം കേക്ക് പുലിയുടെ മുഖത്ത് എറിഞ്ഞ് പോവുകയായിരുന്നു. കേക്ക് മുഖതായതോടെ പുലി തിരികെ കരിമ്പിന്‍ കാട്ടിലേക്ക് ഓടി മറയുകയും ചെയ്തു. അത്ഭുതകരമായാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് സഹോദരങ്ങള്‍ പോലീസിനോട് പറഞ്ഞു. സംഭവം നടന്ന സ്ഥലം പരിശോധിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പുലിയുടെ കാല്‍പാദം പതിഞ്ഞ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version