കണ്ണട വയ്ക്കാതെ വരന് പത്രം വായിക്കാന്‍ കഴിഞ്ഞില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി! വരനും കുടുംബത്തിനും എതിരെ കേസും കൊടുത്തു

Calls Off Wedding | Bignewslive

ലഖ്‌നൗ: കണ്ണട വയ്ക്കാതെ വരന് പത്രം വായിക്കാന്‍ കഴിയില്ലെന്ന് ആരോപിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ഒറായയിലാണ് സംഭവം. സാദര്‍ കോട്വാലിയിലെ ജമല്‍പൂര്‍ ഗ്രാമത്തിലെ അര്‍ച്ചന എന്ന യുവതിയാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇതിനു പുറമെ, വരനും കുടുംബത്തിനും എതിരെ വധു പോലീസിലും പരാതി കൊടുത്തു.

അര്‍ച്ചനയും ബാന്‍ഷി ഗ്രാമത്തിലെ ശിവയും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹ ദിവസം വരെ വരനു ശരിയായ രീതിയില്‍ കാഴ്ചയില്ലെന്ന യാഥാര്‍ഥ്യം അര്‍ച്ചനയും കുടുംബവും അറിഞ്ഞിരുന്നില്ല. വിവാഹദിവസമാണ് വരന് കാഴ്ചകുറവുണ്ടെന്ന് അര്‍ച്ചന മനസിലാക്കിയത്. വരന്റെ രീതികളില്‍ സംശയം തോന്നിയ അര്‍ച്ചനയും ബന്ധുവായ മറ്റൊരു സ്ത്രീയും കണ്ണടയില്ലാതെ പത്രം വായിക്കാന്‍ വരനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, ഈ പരീക്ഷണത്തില്‍ വരന്‍ പരാജയപ്പെട്ടു. തുടര്‍ന്ന് കാഴ്ച ശക്തി കുറവാണെന്ന് കുടുംബം മനസിലാക്കുകയായിരുന്നു. വിവാഹചെലവും വരനു നല്‍കിയ മോട്ടര്‍സൈക്കിളും തിരികെ നല്‍കണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ വരന്റെ കുടുംബം ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version