വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി; സ്വതന്ത്ര എംപി നവനീത് കൗര്‍ റാണയ്ക്ക് രണ്ട് ലക്ഷം രൂപ പിഴ

മുംബൈ: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടര്‍ന്ന് എംപിക്ക് കോടതി പിഴ ചുമത്തി. മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണയ്ക്കാണ് ബോംബെ ഹൈക്കോടതി പിഴ ചുമത്തിയത്. തെരഞ്ഞെടുപ്പില്‍ പട്ടിക ജാതി സംവരണ സീറ്റില്‍ മത്സരിക്കുന്നതിനായി ഇവര്‍ വ്യാജ സാക്ഷ്യപത്രം ഹാജരാക്കിയതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

അമരാവതിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് സിനിമാ താരം കൂടിയായ നവനീത് കൗര്‍ റാണ. ആദ്യമായാണ് നവനീത് എംപിയാകുന്നത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വിഷയത്തില്‍ അവരുടെ എംപി സ്ഥാനംതന്നെ നഷ്ടമാകാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയില്‍നിന്നുള്ള എട്ട് വനിതാ എംപിമാരില്‍ ഒരാളാണ് റാണ. ശിവസേനാ നേതാവ് ആനന്ദ്റാവുവിനെ പരാജയപ്പെടുത്തിയാണ് അവര്‍ പാര്‍ലമെന്റിലെത്തിയത്.

Exit mobile version