‘ദിവസക്കൂലിക്ക് പണിയെടുക്കാം, ലോക്ഡൗണില്‍ ജീവിതം വഴിമുട്ടി’ അപേക്ഷയുമായി എംഎക്കാരന്‍ യുവാവ്; ഡ്രൈവറായോ കൂലിപ്പണിക്കാരനായോ എന്തിനും തയ്യാര്‍

Work As Labourer | Bignewslive

ന്യൂഡല്‍ഹി:’ ദിവസക്കൂലിക്ക് പണിയെടുക്കാം, ലോക്ഡൗണില്‍ ജീവിതം വഴിമുട്ടി’ ഇത് എംഎക്കാരനായ യുവാവിന്റെ അപേക്ഷയാണ്. ഡ്രൈവറായോ കൂലിപ്പണിക്കാരനായോ എന്തിനും ജോലിയെടുക്കാന്‍ തയ്യാറാണെന്ന് ഈ ബിരുദാനന്തരബിരുദധാരി ട്വിറ്ററിലൂടെ അപേക്ഷിക്കുകയാണ്.

കൊവിഡ് നിയന്ത്രണങ്ങള്‍ യോജിച്ച ജോലി കണ്ടെത്താന്‍ തടസ്സമായി തീരുകയാണെന്ന് വികാഷ് എന്ന യുവാവ് ട്വിറ്ററില്‍ കുറിച്ചു. ചുമടെടുക്കുന്നതിന്റെ ഒരു ചിത്രവും തന്റെ യോഗ്യത തെളിയിക്കുന്ന രേഖകളും പങ്കുവെച്ചാണ് വികാഷിന്റെ കുറിപ്പ്. താന്‍ കൂടാതെ ഇംഗ്ലീഷ് സാഹിത്യത്തില്‍ കൂടി എംഎ നേടാനുള്ള തയ്യാറെടുപ്പിലാണെന്നും മറ്റൊരു ട്വിറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

വികാഷിന്റെ ട്വീറ്റ് ഇങ്ങനെ;

‘എന്തെങ്കിലും ഒരു ജോലി കണ്ടെത്താന്‍ ദയവായി എന്നെ സഹായിക്കൂ. ലോക്ഡൗണ്‍ കാലത്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് ഏറെ പ്രയാസമാണ്. ലോക്ഡൗണ്‍ ആയതോടെ സ്വകാര്യകമ്പനിയില്‍ പോലും ഒരു ജോലി കണ്ടെത്താന്‍ സാധിച്ചില്ല. തട്ടിയും മുട്ടിയും കഴിയുന്നത് പോലും ബുദ്ധിമുട്ടാണ്. ദിവസക്കൂലിയ്ക്ക് പണിയെടുക്കാനും ഞാന്‍ തയ്യാറാണ്’.

‘ഡല്‍ഹി അംബദ്കര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്, ഒരു ഡ്രൈവറായി ജോലി ചെയ്യാനും ഞാന്‍ ഒരുക്കമാണ്. ഈ അവസരത്തില്‍ എന്ത് ജോലി കിട്ടിയാലും വളരെ ഉപകാരമായിരിക്കും. മുന്‍കൂറായി തന്നെ നന്ദി അറിയിക്കുന്നു’

Exit mobile version