22 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടിലേയ്ക്ക് 1500 കോടി കൈമാറി; കാര്‍ഷിക നിയമത്തിനെതിരെ സമരങ്ങള്‍ മുറുകുമ്പോള്‍ കര്‍ഷകരെ ചേര്‍ത്ത് പിടിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍

Monsoon Sowing | Bignewslive

റായ്പുര്‍: കാര്‍ഷിക നിയമത്തിനെതിരെ സമരങ്ങള്‍ മുറുകുമ്പോള്‍ കര്‍ഷകരെ ചേര്‍ത്ത് പിടിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍. 22 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടിലേയ്ക്ക് 1500 കോടി രൂപ കൈമാറി അമ്പരപ്പിച്ചിരിക്കുകയാണ് ഭൂപേഷ് ബാഗല്‍. രാജീവ് ഗാന്ധി കിസാന്‍ യോജന പ്രകാരം സബിസിഡിയുടെ ആദ്യ ഗഡുവാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നയം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കര്‍ഷകര്‍ക്ക് താങ്ങാവുന്ന തീരുമാനം എടുത്തിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിള ഉല്‍പാദനക്ഷമത പ്രോല്‍സാഹിക്കുകയെന്ന ലക്ഷ്യത്തോടെ മേയ് 21ന് രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജന ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആരംഭിച്ചത്.

ഇതിന് പിന്നാലെയാണ് തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതും. ഈ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 5,628 കോടി രൂപ കാര്‍ഷിക സബ്സിഡി നാലു ഗഡുക്കളായി 22 ലക്ഷത്തോളം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധി നേരിടുന്ന 72,000 ഗ്രാമീണര്‍ക്ക് 7.17 കോടി രൂപ പശുക്കളെ വാങ്ങാനും അനുവദിച്ചു.

Exit mobile version