കുടുംബപ്രശ്‌നം; സഹോദരനെയും സഹോദര ഭാര്യയെയും വെട്ടികൊന്നു; ഒരു വയസുകാരന്‍ മകനെ പോലും വെറുതെ വിടാതെ അക്രമി, കുട്ടി അതീവ ഗുരുതരാവസ്ഥയില്‍

Nephew's Limbs | Bignewslive

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ യുവാവ് സഹോദരനെയും സഹോദരന്റെ ഭാര്യയെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്‌നമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിക്കാന്‍ ഇടയാക്കിയത്. ബദോഹി കാജിയാന സ്വദേശിയായ നൗഷാദ് ആണ് സഹോദരനായ ജമീല്‍(42) ജമീലിന്റെ ഭാര്യ റൂബി(38) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

ഇവരുടെ ഒരുവയസ്സുള്ള മകനെ പോലും വെറുതെ വിടാന്‍ അക്രമി തയ്യാറായില്ല. കുഞ്ഞിന്റെ ന്റെ കൈയും കാലും അക്രമി വെട്ടിമാറ്റി. ഗുരുതരാവസ്ഥയിലായ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഞായറാഴ്ച വൈകിട്ടായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. തര്‍ക്കത്തിനിടെ ഇറച്ചിവില്‍പ്പനക്കാരനായ നൗഷൗദ് ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് സഹോദരനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു.

ദേഹമാസകലം വെട്ടേറ്റ ഇവരെ നാട്ടുകാര്‍ ബദോഹിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൈയും കാലും അറ്റു പോയ ഒരുവയസ്സുള്ള കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് ശേഷം നൗഷാദും മാതാവും വീട്ടില്‍നിന്ന് രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version