അടുത്ത ആഴ്ചകള്‍ അതിനിര്‍ണ്ണായകം; കൊവിഡ് മരണനിരക്ക് ഇരട്ടിയായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്

Covid Forecasters | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാംതരംഗം ഇന്ത്യയില്‍ അതിരൂക്ഷമായി തുടരുന്ന വേളയില്‍ കൊവിഡ് മരണനിരക്ക് ഇരട്ടിയായേക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദര്‍. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ജൂണ്‍ 11 ആകുന്നതോടെ രാജ്യത്തെ മരണസംഖ്യ 4,04,000 ആയി ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഒരു സംഘം വിദഗ്ധര്‍ ഗണിത ശാസ്ത്രമാതൃകയിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്. ബുധനാഴ്ച 3780 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ, 2,26,188 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്നുമാത്രം 3,82,315 കേസുകളാണ് പുതുതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തനാല്-ആറ് ആഴ്ചകള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനിര്‍ണ്ണായകമാണെന്ന് അധികൃതര്‍ അറിയിക്കുന്നു. ഡല്‍ഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളില്‍ കൊവിഡ് നിരക്ക് ചെറിയ രീതിയില്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ദിനംപ്രതി ലക്ഷക്കണക്കിന് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version