രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു; മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു

ജമ്മുകാശ്മീര്‍: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനോട് മാതാപിതാക്കളുടെ ക്രൂരത. കൊവിഡ് ബാധിച്ച കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞു. ജമ്മുവിലെ ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം.

ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുഞ്ഞിനെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പരിശോധനയില്‍ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു.

കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ രക്ഷപെടുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലാണ്. മാതാപിതാക്കള്‍ എത്തിയില്ലെങ്കില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് സംസ്‌കരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Exit mobile version