ഫേതായി ചുഴലിക്കാറ്റ്; ആന്ധ്രാ തീരത്ത് തിങ്കളാഴ്ച ആഞ്ഞടിക്കും; 110 കി.മീ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മൂലമുണ്ടായ ഫേതായി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ആഞ്ഞടിക്കുമെന്ന് ദേശീയ കാലാവസ്ഥാ നീരീക്ഷണകേന്ദ്രം.

മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് വീശുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. വടക്കന്‍ തമിഴ്‌നാട്ടില്‍ പലയിടത്തും മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്രം വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മൂലമാണ് കനത്ത മഴയും ചുഴലിക്കാറ്റും ആഞ്ഞടിക്കുന്നത്. ആന്ധ്രയുടെ തെക്ക് കിഴക്കന്‍ തീരത്തായിരിക്കും ഫേതായി ചുഴലിക്കാറ്റ് കൂടുതലായും നാശം വിതയ്ക്കുന്നതെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്

Exit mobile version