പിപിഇ കിറ്റിനുള്ളില്‍ വിയര്‍ത്തൊലിച്ച് ഡോക്ടര്‍; അപേക്ഷയോടെ പറയുന്നു ഞങ്ങളുടെ ജീവനും അപകടത്തിലാണ്, വാക്‌സിന്‍ എടുക്കൂ

Indian Doctor | Bignewslive

കൊവിഡില്‍ രാജ്യം വലയുകയാണ്. ലക്ഷക്കണക്കിന് കേസുകളാണ് ദിനവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വൈറലാവുകയാണ് പിപിഇ കിറ്റില്‍ വിയര്‍ത്തൊലിച്ച് നില്‍ക്കുന്ന ഡോക്ടറുടെ ചിത്രം. ഊണും ഉറക്കവും ത്യജിച്ച് കുടുംബവും വിട്ട് രോഗികളെ ചികിത്സിക്കുന്നതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

ഈ സാഹചര്യത്തിലാണ് വിയര്‍ത്തൊലിച്ച് നില്‍ക്കുന്ന ഡോക്ടറും ഡോക്ടറുടെ അപേക്ഷയും സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. രണ്ട് ചിത്രങ്ങളാണ് ഡോ. സോഹ് ലി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. വിയര്‍പ്പില്‍ നനഞ്ഞ പി.പി.ഇ. കിറ്റ് ധരിച്ച് നില്‍ക്കുന്ന ചിത്രവും അത് അഴിച്ച് മാറ്റിയ ശേഷം വിയര്‍ത്തൊഴുകി നില്‍കുന്ന ചിത്രവുമാണ് Proud to serve the nation എന്ന കാപ്ഷനോടെ ഡോക്ടര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോയ്ക്ക് പിന്നാലെ ഒരു സന്ദേശവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരെല്ലാം തന്നെ മഹാമാരിയെ ചെറുക്കാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും കുടുംബത്തില്‍ നിന്ന് ഏറെനാളായി അകന്നുനില്‍ക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു. കോവിഡ് ബാധിച്ച രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ ജീവനും അപകടത്തിലാണ്. അതിനാല്‍ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും അതുമാത്രമാണ് ഏക പ്രതിവിധിയെന്നും അദ്ദേഹം കുറിക്കുന്നു. നിരവധി പേര്‍ ഡോക്ടറെ അഭിനന്ദിച്ചും രംഗത്തെത്തി.

Exit mobile version