കൊവിഡ് മാതാപിതാക്കളെ എടുത്തു, അനാഥമായി കുട്ടികള്‍; ഡല്‍ഹിയില്‍ ദുരിത കാഴ്ചകള്‍ അനവധി, കണ്ണീര്‍ മുഖത്ത് അഞ്ചോളം കുരുന്നുകളുടെ ഭാവി

As Covid ravages Delhi | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് മാതാപിതാക്കളുടെ ജീവന്‍ എടുത്തതോടെ ഡല്‍ഹിയില്‍ കണ്ണീര്‍ കാഴ്ചയാവുകയാണ് അഞ്ചോളം കുട്ടികള്‍. വൈറസ് ബാധയെ തുടര്‍ന്ന് മാതാപിതാക്കള്‍ മരിച്ച ശേഷമുള്ള കുട്ടികളാണ് ഇന്ന് സോഷ്യല്‍മീഡിയയിലും ചര്‍ച്ചാ വിഷയം. ഇതുവരം അഞ്ച് കുട്ടികളാണ് ഡല്‍ഹിയില്‍ അനാഥമായിരിക്കുന്നത്.

പ്രാണവായു ലഭിക്കാതെ ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുമ്പോഴാണ് കുട്ടികള്‍ അനാഥമാകുന്നത് നോവായി തീരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മാതാവും പിതാവും കോവിഡിനിരയായ 14 കാരനായ ബാലനെ നോക്കാന്‍ ആരെങ്കിലും തയാറുണ്ടോ എന്നന്വേഷിച്ച് സോഷ്യല്‍മീഡിയ രംഗത്തെത്തിയിരുന്നു.

പിന്നാലെ, നാലു ദിവസത്തിനിടെ മാത്രം അഞ്ചു കുട്ടികളുടെ വിഷയം തങ്ങള്‍ മാത്രം കൈകാര്യം ചെയ്യേണ്ടിവന്നതായി ഡല്‍ഹി ബാലാവകാശ കമ്മീഷന്‍ വെളിപ്പെടുത്തി. ഒരിടത്തും വിളിയെത്താത്ത എത്ര മക്കള്‍ വേറെയുണ്ടെന്നതാണ് ഇപ്പോള്‍ നേരിടുന്ന ചോദ്യം.

Exit mobile version