കൊവിഡ് പ്രതിസന്ധി; പ്രാണവായുവിനായി പതിനായിരങ്ങള്‍, 100 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന നല്‍കി അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും

donate 100 oxygen | Bignewslive

കൊവിഡ് രണ്ടാം തരംഗം അതിവേഗമാണ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്നത്. പ്രാണവായുവിനായി പതിനായിരങ്ങള്‍ രാജ്യത്ത് ഓടിനടക്കുകയാണ്. ഒരു ബെഡിനായി ആശുപത്രികള്‍ കയറിയിറങ്ങുന്നതും ദുരിത കാഴ്ചയാവുകയാണ്. ഈ സാഹചര്യത്തില്‍ 100 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന നല്‍കി ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. ട്വിങ്കില്‍ ഖന്നയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം വഴി രാജ്യത്തെ അറിയിച്ചത്.

ദൈവിക് ഫൗണ്ടേഷന് വേണ്ടിയാണ് ഇവര്‍ സംഭാവന നല്‍കിയത്. മൊത്തം 220 കോണ്‍സണ്‍ട്രേറ്ററുകളാണ് ദൈവിക് ഫൗണ്ടേഷന്‍ ആശുപത്രികള്‍ക്ക് നല്‍കിയത്. അതില്‍ 100 എണ്ണം നല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്വിങ്കിള്‍ ഖന്ന കുറിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്ത് തന്നെ സഹായവുമായി അക്ഷയ് കുമാര്‍ രംഗത്ത് വന്നിരുന്നു. 25 കോടിയാണ് ഇന്ന് അക്ഷയ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

Exit mobile version