ഭീതി കുറയാതെ രാജ്യം; ഇന്നലെ 3,23,144 പേര്‍ക്ക് കൊവിഡ്; 2771 മരണം, ചികിത്സയിലുള്ളവര്‍ 29 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കുറവില്ലാതെ കൊവിഡ് വ്യാപനം. തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 3,23,144 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 2771 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. പുതുതായി 2,51,827 പേരാണ് രോഗമുക്തി നേടിയതെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവര്‍ 29 ലക്ഷത്തിലേക്ക് കടക്കുകയാണ്.

ഇന്നലെ 3,23,144 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ കണ്ടെത്തിയതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1,76,36,307 ആയി ഉയര്‍ന്നു. ഇതില്‍ രോഗമുക്തരുടെ ആകെ എണ്ണം 1,45,56,209 ആയി. മരണസംഖ്യ 1,97,894 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള് വ്യക്തമാക്കുന്നു. നിലവില്‍ 28,82,204 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

ഇതുവരെ 14,52,71,186 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രാജ്യത്തുടനീളം 28,09,79,877 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 16,58,700 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Exit mobile version