വെന്റിലേറ്ററില്‍ കഴിയുന്ന കൊവിഡ് രോഗിക്ക് ഗോമൂത്രം നല്‍കി ബിജെപി പ്രവര്‍ത്തകന്‍; വീഡിയോ പങ്കിട്ട് യൂത്ത് കോണ്‍ഗ്രസ്, രൂക്ഷവിമര്‍ശനം

'Gau-Mutra' | Bignewslive

ന്യൂഡല്‍ഹി: വെന്റിലേറ്ററില്‍ കഴിയുന്ന കൊവിഡ് രോഗിക്ക് ഗോമൂത്രം നല്‍കുന്ന ബിജെപി പ്രവര്‍ത്തകന്റെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. യൂത്ത് കോണ്‍ഗ്രസ് ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുന്നത്. രോഗം ബാധിച്ച് വെന്റിലേറ്ററില്‍ കിടക്കുന്ന സ്ത്രീക്ക് ബിജെപി ഷാള്‍ അണിഞ്ഞ വ്യക്തി ഗോമൂത്രം നല്‍കുന്നു എന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.

കുപ്പിയിലുള്ള ഗോമൂത്രത്തിനോട് സാമ്യമുള്ള ദ്രാവകമാണ് ഇയാള്‍ രോഗിയ്ക്ക് നല്‍കുന്നത്. അതേസമയം, ഗോ മൂത്രം തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും വെന്റിലേറ്ററിലുള്ള രോഗിക്ക് പിപിഇ കിറ്റ് ധരിച്ചെത്തിയ പ്രവര്‍ത്തകന്‍ എന്താണ് നല്‍കുന്നത് എന്ന ചോദ്യവും ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.

ഇതിന് പിന്നാലെ ഒരു സ്‌ക്രീന്‍ഷോട്ടും വ്യാപകമായി പ്രചരിക്കുകയാണ്. ബിജെപിയുടെ ഗുജറാത്തിലെ സംസ്ഥാന നേതാക്കളില്‍ ഒരാളായ കിഷോര്‍ ബിന്റല്‍ ഈ വീഡിയോ മുന്‍പ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. കോവിഡ് രോഗിയെ സഹായിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍ എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോ ഇദ്ദേഹം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Exit mobile version