കൊവിഡ് രണ്ടാം തരംഗത്തില്‍ വലഞ്ഞ് രാജ്യം, പ്രാണവായുവിനായി നെട്ടോട്ടം; സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപൂരും ചൈനയും

oxygen cylinder | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ദിനംപ്രതി ലക്ഷക്കണക്കിന് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ഓക്‌സിജന്‍ ലഭ്യതയിലും വന്‍ ഇടിവ് സംഭവിച്ചിരിക്കുകയാണ്. നിരവധി രോഗികളാണ് പ്രാണവായുവിനായി നെട്ടോട്ടം ഓടുകയാണ്. ഈ ഗുരുതര സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി രംഗഗത്തെത്തിയിരിക്കുകയാണ് റഷ്യയും സിംഗപൂരം ചൈനയും.

ഓക്സിജനും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റംഡെസിവിറും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ഇവയുടെ ഇറക്കുമതി ആരംഭിക്കുമെന്നും റഷ്യ അറിയിക്കുന്നു. ആഴ്ചയില്‍ നാലു ലക്ഷം വരെ റംഡെസിവിര്‍ ഡോസ് നല്‍കാമെന്നും റഷ്യ അറിയിക്കുന്നു.

ഇന്ത്യയിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിന് അവശ്യസഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് ചൈനയും വ്യാഴാഴ്ച അറിയിച്ചു. വിദേശത്തുനിന്ന് ഓക്സിജന്‍ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചൈനയില്‍നിന്ന് ഇവ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ത്യ നിലപാട് അറിയിച്ചിട്ടില്ല.

Exit mobile version