രണ്ട് മണിക്കൂറിലേയ്ക്കുള്ള ഓക്‌സിജന്‍ മാത്രമെ ഒള്ളൂ, ആരുടെയും ജീവന്‍ രക്ഷിക്കാനാകുന്നില്ല; നിറകണ്ണുകളോടെ ഡോക്ടര്‍, എന്തൊരു അവസ്ഥയാണെന്ന് സുനില്‍ സാഗര്‍

Shanti Mukund Hospital | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. 24മണിക്കൂറിനിടെ ലക്ഷത്തില്‍പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കൊവിഡിന്റെയും ഓക്‌സിജന്‍ ലഭ്യത കുറവിന്റെയും ഭീകരത തുറന്ന് പറയുകയാണ് ഡല്‍ഹി ശാന്തി മുകുന്ദ് ആശുപത്രി സിഇഒ ഡോ. സുനില്‍ സാഗര്‍. ആരുടെയും ജീവന്‍ രക്ഷിക്കാനാകുന്നില്ലെന്ന് പറഞ്ഞ് വികാരധീനനായാണ് അദ്ദേഹം അവസ്ഥ വിവരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം പുറത്ത് വന്നുകഴിഞ്ഞു.

രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ മതിയായ ഓക്‌സിജന്‍ ലഭ്യത ഇല്ലാത്തതിനാല്‍ വികാരാധീനനായി രണ്ട് മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമേ ആശുപത്രിയില്‍ അവശേഷിക്കുന്നുള്ളുവെന്നും രോഗികള്‍ മരിക്കുമെന്നും ഡോക്ടര്‍ കണ്ണീരോടെ പറയുന്നു.

ഡോക്ടറുടെ വാക്കുകള്‍;

ആശുപത്രിയിലെ ഓക്‌സിജന്‍ സ്റ്റോക്ക് ഏകദേശം തീര്‍ന്നു. ഡിസ്ചാര്‍ജ് ചെയ്യാവുന്ന രോഗികള്‍ക്കെല്ലാം ഡിസ്ചാര്‍ജ് നല്‍കാന്‍ ഡോക്ടര്‍മാരോട് അവശ്യപ്പെട്ടുണ്ട്. അവശേഷിക്കുന്ന കുറച്ച് ഓക്‌സിജന്‍ നിലവില്‍ ഐസിയു ബെഡുകളിലെ രോഗികള്‍ക്ക് നല്‍കിയിരിക്കുകയാണ്.കൂടുതല്‍ നേരത്തേക്ക് ഓക്‌സിജന്‍ നല്‍കാന്‍ വളരെ ചെറിയ അളവിലാണ് നിലവില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത്. രണ്ട് മണിക്കൂറിലേക്കുള്ള ഓക്‌സിജനേ ഇനി അവശേഷിക്കുന്നുള്ളു.

110 രോഗികള്‍ ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയിലുണ്ട്. 12 പേര്‍ വെന്റിലേറ്ററിലും ചികിത്സയിലാണ്.. കോവിഡ് രോഗികള്‍ക്ക് പുറമേ കാന്‍സര്‍, ഹൃദ്രോഗ രോഗികളും ഇക്കൂട്ടത്തിലുണ്ട്. വളരെ നിര്‍ഭാഗ്യകരമായ സാഹചര്യമാണ് നേരിടുന്നത്. ഡോക്ടര്‍ എന്ന നിലയില്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ചുമതലപ്പെട്ട തങ്ങള്‍ക്ക് രോഗികള്‍ക്ക് ഓക്‌സിജന്‍ പോലും നല്‍കാന്‍ സാധിക്കുന്നില്ല.എന്തൊരു അവസ്ഥയാണിത്. ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കും.

Exit mobile version