നല്‍കിയ കൊവിഡ് വാക്‌സിനില്‍ 23 ശതമാനവും ഉപയോഗ ശൂന്യമാക്കി; ഏറ്റവും കൂടുതല്‍ തമിഴ്‌നാട്ടില്‍, ഒട്ടും പാഴാക്കാതെ ഉപയോഗിച്ച് മാതൃകയായി കേരളം

Huge Vaccine | Bignewslive

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കൊവിഡ് വാക്‌സിനില്‍ 23 ശതമാനവും ഉപയോഗ ശൂന്യമാക്കിയതായി പുതിയ റിപ്പോര്‍ട്ട്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗ ശൂന്യമാക്കിയിരിക്കുന്നത് തമിഴ്‌നാടാണ്. അതേസമയം,വാക്‌സിന്‍ ഒട്ടം പാഴാക്കാതെ കേരളം മാതൃകയായി.

വാക്സിന്റെ ഒരു വയലില്‍ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ 10 ഡോസും ഉപയോഗിക്കണമെന്നാണ് നിബന്ധന. ബാക്കിവന്നാല്‍ അത് ഉപയോഗശൂന്യമാകുന്നതാണെന്ന് അധികൃതര്‍ പ്രത്യേകം നിര്‍ദേശം നല്‍കുന്നു. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലായ ഉപയോഗശൂന്യമായത് 23 ശതമാനം വാക്സിനാണെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

ഏപ്രില്‍ 11 വരെ വിതരണം ചെയ്ത 10.34 കോടി ഡോസ് വാക്സിനുകളില്‍ 44.78 ലക്ഷം ഡോസുകള്‍ ഉപയോഗശൂന്യമായി. തമിഴ്നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പുര്‍ (7.8%), തെലങ്കാന (7.55%) എന്നീ സംസ്ഥാനങ്ങളാണ് വാക്സിന്‍ ഉപയോഗശൂന്യമാക്കിയതില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍.

Exit mobile version