തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ട് ലക്ഷം കടന്ന് രോഗികള്‍; ഇന്ന് 2,73,810 പേര്‍ക്ക് കൊവിഡ്, 1619 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് രോഗികള്‍. തുടര്‍ച്ചയായി അഞ്ചാം ദിവസവും രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ കൊവിഡ് മുക്തരായി. 1619 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആയി. ഇതില്‍ ആകെ 1,29,53,821 പേര്‍ കൊവിഡ് മുക്തി നേടി.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,78,770 ആയി ഉയര്‍ന്നു.

നിലവില്‍ 19,29,329 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഇതുവരെ രാജ്യത്ത് 12,38,52,566 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

Exit mobile version