കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് രാജ്യം; പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു; 1,501 മരണം

ന്യൂഡല്‍ഹി: കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് രാജ്യം. പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. 1,501 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,47,88,209 ആയി.

ഇതില്‍ 1,28,09,643 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,77,150 ആയി. നിലവില്‍ 18,01,316 പേരാണ് ചികിത്സയിലുള്ളത്. 12,26,22,590 പേര്‍ക്കാണ് ഇതുവരെയായി പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത്.

Exit mobile version