തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടുലക്ഷം കടന്ന് രോഗികള്‍, 1,185 മരണം, ഭീതിയില്‍ രാജ്യം

COVID | bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാംദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണം ആയിരം കടന്നു. 1,185 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ 1,18,302 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,42,91,917 ആയി ഉയര്‍ന്നു. ഇതുവരെ 1,25,47,866 പേരാണ് രോഗമുക്തി നേടിയത്.
മരണസംഖ്യ 1,74,308 ആയി ഉയര്‍ന്നു. നിലവില്‍ 15,69,743 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇതുവരെ 11,72,23,509 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ ഇന്നലെയും 60000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version