കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്വാറിന് കൊവിഡ് സ്ഥിരീകരിച്ചു

santhosh gangwar | bignewslive

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്വാറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ശാരീരികമായ പ്രശ്‌നങ്ങളൊന്നും നിലവിലില്ലെന്നും, താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കൊവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.61 ലക്ഷം(1,61,736) പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 879 പേരാണ് കൊവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇന്നലെ 97,168 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകള് സ്ഥിരീകരിക്കുന്ന രാജ്യമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.61 ലക്ഷം(1,61,736) പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ 1.36 കോടി(1,36,89,453) കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1.22 കോടി(1,22,53,697) പേര്‍ ഇതിനകം രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1.71 ലക്ഷം(1,71,058) കടന്നു.

നിലവില്‍ 12,64,698 പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 10 കോടി പേര്‍ ഇതിനോടകം വാക്സിന്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ അരലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 52,312 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 34,58,996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 8,34,473പേര്‍ രോഗമുക്തരായി. ഇതുവരെ 58,245 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 5,64,746 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ മുംബൈയില്‍ അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്റ്റാര്‍, ഫെവ് സ്റ്റാര്‍ ഹോട്ടലുകള്‍ കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചു.

Exit mobile version