കേസിനെ കുറിച്ച് അറിയില്ല, ബിജെപി സ്ഥാനാര്‍ത്ഥി കുറ്റക്കാരനെങ്കില്‍ കര്‍ശന നടപടിയെടുക്കണം; ആസാമിലെ ഇവിഎം വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അമിത് ഷാ

Amit Shah | Bignewslive

ഗുവാഹത്തി: ആസാമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇവിഎം കണ്ടെത്തിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുറ്റക്കാരനാണെങ്കില്‍ അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഷാ വ്യക്കമാക്കി. വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും തെരഞ്ഞെടുപ്പ് കമ്മീഷനെ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിക്കുന്നു.

കരിംഗഞ്ചില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ ഇവിഎം മെഷീന്‍ കയറ്റിക്കൊണ്ടുപോവുന്നതായുള്ള വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നത്. സ്‌ട്രോങ് റൂമിലേക്ക് കൊണ്ടുകൊണ്ടുപോകേണ്ടതിന് പകരമായിരുന്നു പോളിങ്ങിന് ശേഷം ഇവിഎം കൃഷ്‌ണേന്ദു പാലുവിന്റെ കാറില്‍ കയറ്റിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു.

അമിത് ഷായുടെ വാക്കുകള്‍;

‘ഈ കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല. ഞാന്‍ ദക്ഷിണേന്ത്യയില്‍ പ്രചാരണം നടത്തുകയായിരുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും തെരഞ്ഞെടുപ്പ് കമ്മീഷനെ തടഞ്ഞിട്ടില്ല. നിങ്ങള്‍ പറയുന്നത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമപ്രകാരം നടപടിയെടുക്കണം. കേസുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കണം.

Exit mobile version