‘ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു’ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭം ഓര്‍ത്തെടുത്ത് മോഡി

PM In Dhaka | Bignewslive

ധാക്ക: രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നുവെന്ന് മോഡി പറയുന്നു. അമ്പതാമത് സ്വാതന്ത്ര്യ ദിനത്തില്‍ ബംഗ്ലാദേശിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും മോഡി കുറിച്ചു.

രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി ധാക്കയില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബുള്‍ റഹ്മാനോടുള്ള ആദരസൂചകമായി ‘മുജീബ് ജാക്കറ്റ്’ ധരിച്ചാണ് പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികരേയും പ്രധാനമന്ത്രി അനുസ്മരിച്ചു.

മോഡിയുടെ വാക്കുകള്‍;

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമര പോരാട്ടം എന്റെ ജീവിതത്തിലെയും നിര്‍ണായക സംഭവമായിരുന്നു. ഇന്ത്യയില്‍ ഞാനും സഹപ്രവര്‍ത്തകരും സത്യാഗ്രമനുഷ്ടിച്ചു. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു അന്ന് ഞാന്‍. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹം നടത്തിയതിന്റെ ഭാഗമായി ജയിലില്‍ പോകാനും അവസരമുണ്ടായി.

Exit mobile version