അമ്മയും അച്ഛനും ഇല്ല; 5വയസുകാരന്‍ അനിയനെ അടിക്കേണ്ടി വന്നു; വിഷമം സഹിക്കാനാവാതെ 10വയസുകാരി തൂങ്ങി മരിച്ചു

girl ends life | Bignewslive

ആഗ്ര: അഞ്ച് വയസുകാരനായ സഹോദരനെ അടിച്ചതിന്റെ മനോവിഷമത്തില്‍ 10വയസുകാരി ജീവനൊടുക്കി. ആഗ്രയിലെ ഫത്തേഹാബാദിലെ പ്രതാപ് പുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുതിര്‍ന്ന സഹോദരിക്കും ഇളയ രണ്ട് സഹോദരങ്ങള്‍ക്കും ഒപ്പമായിരുന്നു പത്ത് വയസ്സുകാരിയും താമസിച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ പിതാവിനെ കാണാതായിരുന്നു. അടുത്തിടെ ഇവരുടെ അമ്മയും മരിച്ചിരുന്നു. മൂത്ത പെണ്‍കുട്ടി ഒരു തുണിക്കടയില്‍ ജോലി ചെയ്തായിരുന്നു ഇവരുടെ ഉപജീവനം നടത്തിയിരുന്നത്. ഇതിനിടെ നടന്ന, തര്‍ക്കത്തിനിടയില്‍ പത്തുവയസ്സുകാരി അഞ്ചുവയസ്സുകാരനെ മര്‍ദ്ദിക്കുകയായിരുന്നു.

താന്‍ ഏറെ സ്‌നേഹിച്ചിരുന്ന സഹോദരനെ അടിക്കേണ്ടി വന്നതിലെ വിഷമം സഹിക്കാനാവാതെയാണ് പെണ്‍കുട്ടി വീട്ടിനുള്ളില്‍ തന്നെ തൂങ്ങി മരിച്ചത്. സഹോദരനുമായി കലഹിച്ചതില്‍ മുതിര്‍ന്ന സഹോദരി വഴക്കുപറയുമോയെന്ന ഭയമാകാം ആത്മഹത്യയ്ക്ക് കാരണമായതാവാമെന്നാണ് സംഭവത്തേക്കുറിച്ച് മനോരോഗ വിദഗ്ധനായ ഡോ കെസി ഗുര്‍നാമിയും പറയുന്നു.

Exit mobile version