കോവിഡ് വാക്സിന്‍ എടുത്ത ശേഷമുള്ള 48 മണിക്കൂര്‍ പൈലറ്റും ക്യാബിന്‍ ക്രൂവും ജോലി ചെയ്യരുത്; നിര്‍ദേശവുമായി ഡിജിസിഎ

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷമുള്ള 48 മണിക്കൂര്‍ പൈലറ്റും ക്യാബിന്‍ ക്രൂ അംഗങ്ങളും ജോലി ചെയ്യരുതെന്ന് ഡി.ജി.സി.എ ഏവിയേഷന്‍ റെഗുലേറ്റര്‍. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ 48 മണിക്കൂറിന് ശേഷം ജോലിയില്‍ തുടര്‍ന്ന് പ്രവേശിക്കാമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.

കോവിഡ് വാക്‌സിന്‍ എടുത്ത ശേഷം വാക്‌സിന്‍ കേന്ദ്രത്തില്‍ തന്നെ ഇവരെ 30 മിനുട്ട് നേരം നിരീക്ഷണത്തില്‍ നിര്‍ത്തും. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പായാല്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും പോകാം. എന്നാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് വിമാനം പറത്തുന്നതിന് ഇവര്‍ അയോഗ്യരായിരിക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.

48 മണിക്കൂറിന് ശേഷം ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ജോലിയില്‍ പ്രവേശിക്കുകയെന്നും ഡി.ജി.സി.എ വ്യക്തമാക്കി.

Exit mobile version