രാജ്യത്ത് ഇതുവരെ 1.8 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു; വ്യാഴാഴ്ച മാത്രം നല്‍കിയത് 14 ലക്ഷം ഡോസ് വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 1.8 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മാത്രം 14 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്. രാജ്യത്ത് കൊവിഡ് വാക്‌സിന് വിതരണം 49-ാം ദിവസം പിന്നിടുമ്പോഴാണ് 1.8 കോടി വാക്‌സിന്‍ വിതരണം ചെയ്തത്.

68,53,083 ആരോഗ്യപ്രവര്‍ത്തകര്‍, 60,90,931 കൊവിഡ് മുന്നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കി. ഗുരുതര രോഗങ്ങളുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ള 2,35,901 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 16,16,920 പേര്‍ക്കും കൊവിഡ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി.

ആരോഗ്യപ്രവര്‍ത്തകരായ 31,41,371 പേര്‍ക്കും കൊവിഡ് മുന്നിരപ്രവര്‍ത്തകരായ 60,90,931 പേര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും ഇതുവരെ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,838 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,819 പേരാണ് രോഗമുക്തരായത്. 113 പേര്‍ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

16,838 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇതിനോടകം 1,11,73,761 പേര്‍ക്കാണ് രാജ്യത്തുടനീളം കൊവിഡ് പിടിപെട്ടത്. ഇതില്‍ 1,08,39,894 പേര്‍ രോഗമുക്തി നേടി. 1,57,548 പേരുടെ ജീവന്‍ ഇതുവരെ കൊവിഡ് കവര്‍ന്നു.

1,76,319 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. തൊട്ടുപിറകില്‍ കേരളവുമുണ്ട്. മഹാരാഷ്ട്രയില്‍ 86,359 പേരും, കേരളത്തില്‍ 44,734 പേരുമാണ് ചികിത്സയില്‍ തുടരുന്നത്.

രാജ്യത്ത് വ്യാഴാഴ്ച പരിശോധിച്ച 7,61,834 സാംമ്പിളുകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഐസിഎംആര്‍ കണക്കുപ്രകാരം രാജ്യത്തുടനീളം 21,99,40,742 സാംമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു.

Exit mobile version