രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു; ഇന്നലെ 16,488 പേര്‍ക്ക് പുതിയതായി രോഗം, 113 മരണം

ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 16000ലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ 16,488 പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1,10,79,979 ആയി.

ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 16000ലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,56,938 ആയി ഉയര്‍ന്നു.

അതേസമയം ഇന്നലെ 12,771 പേര്‍ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,07,63,451 ആയി ഉയര്‍ന്നു. നിലവില്‍ 1,59,590 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,42,42,574 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Exit mobile version