‘ഇവിടെ വേണ്ട’ പതഞ്ജലിയുടെ കൊറോണില്‍ ഗുളികയ്ക്ക് മഹാരാഷ്ട്രയില്‍ നിരോധനം

Patanjali’s Coronil | Bignewslive

മുംബൈ: കൊവിഡിനുള്ള മരുന്നാണെന്ന് പ്രഖ്യാപിച്ച് ബാബാ രാംദേവിന്റെ പതഞ്ജലി ഇറക്കിയ കൊറോണില്‍ ഗുളികയ്ക്ക് മഹാരാഷ്ട്രയില്‍ വിലക്ക്. മരുന്ന് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അംഗീകരിക്കാത്ത മരുന്നു സംസ്ഥാനത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ഈ മരുന്നു പുറത്തിറക്കുന്ന ചടങ്ങില്‍ രാംദേവിനൊപ്പം പങ്കെടുത്തിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് മരുന്നു പുറത്തിറക്കുന്നതെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു.

മന്ത്രിയുടെ വാക്കുകള്‍;

”ഈ മരുന്നിന്റെ പരീക്ഷണത്തെ ഐ.എം.എ. ചോദ്യം ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന കമ്പനിയുടെ പ്രഖ്യാപനത്തെ സംഘടന തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതിനാല്‍ ഇതിന്റെ വില്‍പ്പന സംസ്ഥാനത്ത് അനുവദിക്കാന്‍ കഴിയില്ല.” .

Exit mobile version