കങ്കണ ഐറ്റം ഡാന്‍സുകാരിയാണെന്ന് മുന്‍മന്ത്രി; ദീപികയോ ആലിയയോ അല്ലെന്ന് കങ്കണയുടെ മറുപടി, താനൊരു രജ്പുത് സ്ത്രീയാണെന്നും വാദം

Kangana Ranaut | Bignewslive

ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെ ഐറ്റം ഡാന്‍സുകാരി ആണെന്ന കോണ്‍ഗ്രസ് മുന്‍ മന്ത്രി സുഖ്‌ദേവ് പന്‍സെയുടെ പരാമര്‍ശത്തില്‍ രൂക്ഷമറുപടിയുമായി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ മറുപടി. ഐറ്റം ഡാന്‍സ് കളിക്കാന്‍ താന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന് കങ്കണ കുറിക്കുന്നു.

കര്‍ഷക സമരത്തെ കങ്കണ വിമര്‍ശിച്ചതിനോടായിരുന്നു പന്സെയുടെ പ്രതികരണം. കങ്കണയെ പോലെ ഐറ്റം ഡാന്‍സുകാരിയായ ഒരു സ്ത്രീയ്ക്ക് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്തെന്ന് അറിയില്ലെന്നായിരുന്നു മന്ത്രി ട്വിറ്ററില്‍ കുറിച്ചത്. പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

കങ്കണയുടെ കുറിപ്പ്;

‘ഈ വിഡ്ഡി ആരായാലും ശരി ഞാന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന് അയാള്‍ക്ക് അറിയുമോ? ഐറ്റം ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ച ഒരേ ഒരു നടിയാണ് ഞാന്‍, അതുപോലെ ഖാന്‍മാരുടെയും കുമാറിന്റെയും ബി?ഗ് ഹീറോ സിനിമ ചെയ്യാന്‍ വിസമ്മതിച്ച നടിയാണ്. അതോടെയാണ് ബുള്ളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും എനിക്ക് എതിരായത്. ഞാനൊരു രജ്പുത് സ്ത്രീയാണ്. ഞാന്‍ എന്റെ അരക്കെട്ട് ഇളക്കില്ല,ഞാന്‍ എല്ലൊടിക്കും.

Exit mobile version