പെട്രോളിന് 69, ഡീസലിന് 58; കന്നാസുകളുമായി നേപ്പാളിലേയ്ക്ക് വണ്ടിക്കയറി ഇന്ത്യക്കാര്‍, അതിര്‍ത്തിയില്‍ ഇന്ധനകടത്തും വ്യാപകം

fuel from Nepal | Bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ദിനം പ്രതി കുതിച്ചുകയറുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് 100രൂപ കടന്നിരിക്കുകയാണ്. ഇതോടെ ജനങ്ങളും പൊറുതിമുട്ടി. ഈ സാഹചര്യത്തില്‍ വലിയ കന്നാസുകളുമായി നേപ്പാളിലേയ്ക്ക് വണ്ടി കയറുകയാണ് ഇന്ത്യക്കാര്‍. പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയാണ് നേപ്പാളില്‍ വില.

ഈ സാഹചര്യത്തിലാണ് നേപ്പാളിലേയ്ക്ക് ജനം ഇടിച്ചു കയറിയത്. അതിര്‍ത്തി സ്ഥലങ്ങളിലെ ജനങ്ങള്‍ നേപ്പാളില്‍ പോയി ഇന്ധനം കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടി വെയ്ക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമെ, അനധികൃതയമായി ഇന്ധനകടത്തും അതിര്‍ത്തി മേഖലകളില്‍ വ്യാപകമാണ്. ഇരുചക്രവാഹനങ്ങളിലും സൈക്കിളിലും നേപ്പാളിലേക്ക് പോയി അവിടെ നിന്നും വലിയ കന്നാസുകളില്‍ പെട്രോള്‍ വാങ്ങി ഇന്ത്യയിലേക്ക് വരുന്ന ഗ്രാമീണര്‍ ഇപ്പോള്‍ പതിവ് കാഴ്ചയാവുകയാണ്.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിയന്ത്രണങ്ങള്‍ കുറവായതിനാല്‍ യാത്രാവിലക്കും ഏര്‍പ്പെടുത്തിയിട്ടുമില്ല. ഇതോടെയാണ് ഇന്ധനവിലയില്‍ നിന്നും രക്ഷതേടാന്‍ ചിലര്‍ രാജ്യം കടക്കുന്നത്. കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവരുന്ന നേപ്പാള്‍ ഇന്ധനം ലാഭത്തില്‍ ഇന്ത്യയില്‍ മറിച്ച് വില്‍ക്കുന്നതും കണ്ടുവരുന്നുണ്ട്.

Exit mobile version