ബന്ധം വേര്‍പ്പെടുത്തി മറ്റൊരാള്‍ക്കൊപ്പം പോയി; യുവതിയെ മൃഗീയമായി തല്ലിചതച്ച് മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍! ശേഷം ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു!

MP woman | Bignewslive

ഭോപ്പാല്‍: ബന്ധം വേര്‍പ്പെടുത്തി മറ്റൊരാള്‍ക്കൊപ്പം പോയ യുവതിയെ മൃഗീയമായി തല്ലിച്ചതച്ച് മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍. ശേഷം ഭര്‍ത്താവിന്റെ ബന്ധുവിനെ തോളിലേറ്റി നടത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ബന്ധുക്കള്‍ തന്നെയാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പങ്കിട്ടത്.

ക്രൂരതയില്‍, ഭര്‍ത്താവ് അടക്കം ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീക്ക് ചുറ്റും ഗ്രാമവാസികള്‍ വടിയും ക്രിക്കറ്റ് ബാറ്റുമായി നടക്കുകയും സ്ത്രീയുടെ കഷ്ടപ്പാട് കണ്ട് രസിക്കുകയും ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. നടക്കുന്നത് പതുക്കയാകുന്നതോടെ ചിലര്‍ വടിയും ബാറ്റുമുപയോഗിച്ച് സ്ത്രീയെ മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്.

മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് ക്രൂരത അരങ്ങേറിയത്. സ്ത്രീയുടെ പരാതി പ്രകാരം ഭര്‍ത്താവിന്റെ കൂടെ സമ്മതപ്രകാരം ഇരുവരും വിവാഹമോചനം നേടിയിട്ടുണ്ട്. മറ്റൊരാളുമായി ഇവര്‍ പ്രണയത്തിലായിരുന്നു.

Exit mobile version