ആക്ഷന്‍ രംഗങ്ങളില്‍ ടോം ക്രൂയിസിനേക്കാള്‍ മികച്ചത് താനെന്ന് കങ്കണ; ഡമ്മി കുതിരയുടെ പുറത്തിരുന്ന് അഭിനയിക്കുന്ന രംഗം പങ്കുവെച്ച് പ്രശാന്ത് ഭൂഷണിന്റെ പരിഹാസ മറുപടി

Kangana Ranaut | Bignewslive

ആക്ഷന്‍ രംഗങ്ങളില്‍ ടോം ക്രൂയിസിനേക്കാള്‍ മികച്ചത് താനാണെന്ന നടി കങ്കണ റണാവത്തിന്റെ വാദത്തിന് പരിഹാസ മറുപടിയുമായി പ്രശാന്ത് ഭൂഷണ്‍. ഇപ്പോള്‍ ആക്ഷന്‍ രംഗങ്ങളുടെ കാര്യത്തില്‍ താന്‍ ടോം ക്രൂയിസിനേക്കാള്‍ മികച്ചതാണെന്നും, ബ്രേവ് ഹാര്‍ട്ട് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ സംവിധായകന്‍ തന്നോട് ഇത് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കങ്കണയുടെ വാദം.

ഇതിന് മറുപടിയുമായിട്ടാണ് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്. മണികര്‍ണികയുടെ ചിത്രീകരണത്തില്‍ കങ്കണ ഒരു ഡമ്മി കുതിരയുടെ പുറത്തിരുന്ന് അഭിനയിക്കുന്ന രംഗം ട്വീറ്റ് ചെയ്താണ് പ്രശാന്ത് ഭൂഷണിന്റെ പരിഹാസ മറുപടി. നേരത്തെ. ലോകസിനിമയിലെ നടിമാരെ വെല്ലുവിളിച്ച് കങ്കണ രംഗത്തെത്തിയിരുന്നു.

ബോളിവുഡ് താരം കങ്കണ റണാവത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ചര്‍ച്ചയായിരുന്നു. ഒരു നടിയെന്ന നിലയില്‍ തന്നെക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ ഗ്രഹത്തില്‍ ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാന്‍ സാധിച്ചാല്‍ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നും കങ്കണ വെല്ലുവിളിച്ച് രംഗത്തെത്തിയരുന്നു.

Exit mobile version