ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി നല്‍കിയത് രണ്ടായിരം കിലോ വെജിറ്റബിള്‍ അച്ചാറുകള്‍; വ്യത്യസ്തനാണ് ഈ ഭക്തന്‍

pickles donated | Bignewslive

തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ രണ്ടായിരം കിലോ വെജിറ്റബിള്‍ അച്ചാറുകള്‍ വഴിപാടായി നല്‍കി ഒരു ഭക്തന്‍. ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശേഷം ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ള കാട്ടൂരി രാമു എന്നയാളാണ് വ്യത്യസ്തമായ വഴിപാട് സമര്‍പ്പിച്ചത്.

കാന്റീനില്‍ നല്‍കുന്ന സൗജന്യ ഭക്ഷണത്തോടൊപ്പം നല്‍കാനുള്ള അച്ചാറാണ് ഇയാള്‍ വഴിപാടായി നല്‍കിയത്. രണ്ടായിരം കിലോ വെജിറ്റബിള്‍ അച്ചാറുകളാണ് നല്‍കിയത്. പ്ലാസ്റ്റിക്ക് കണ്ടെയ്നറുകളിലാക്കിയ പലതരം വെജിറ്റബിള്‍ അച്ചാറുകളാണ് ഇതിലുള്ളത്.

മാങ്ങ, നാരങ്ങ, തക്കാളി, ബീറ്റ്റൂട്ട്, നെല്ലിക്ക, കാരറ്റ്.. എന്നിവയെല്ലാം ഇതില്‍ പെടും. ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ദിവസവും സൗജന്യമായി ഭക്ഷണം കാന്റീനില്‍ നിന്ന് നല്‍കാറുണ്ട്. ഇതിനൊപ്പം അച്ചാര്‍ നല്‍കണമെന്നാണ് ഇയാളുടെ പ്രത്യേക ആവശ്യം.

Exit mobile version