കര്‍ഷകര്‍ക്ക് കൈത്താങ്ങായി തമിഴ്‌നാട് സര്‍ക്കാര്‍; 16 ലക്ഷത്തോളം കര്‍ഷകരുടെ 12000 കോടി കാര്‍ഷികവായ്പ എഴുതിത്തള്ളി

Tamil Nadu Waives | Bignewslive

ചെന്നൈ: രാജ്യത്ത് കാര്‍ഷിക ബില്ലിനെതിരെ രൂക്ഷവിമര്‍ശനവും കര്‍ഷകരുടെ പ്രതിഷേധവും കത്തിജ്വലിച്ച് നില്‍ക്കെ, കര്‍ഷകര്‍ക്ക് കൈത്താങ്ങായി തമിഴ്‌നാട് സര്‍ക്കാര്‍. 16 ലക്ഷത്തിലധികം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. മുഖ്യമന്ത്രി ഇ. പളനിസാമി നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘കോവിഡ് മഹാമാരി, തുടര്‍ച്ചയായി വന്ന രണ്ടു ചുഴലിക്കാറ്റ്, അപ്രതീക്ഷിത മഴ തുടങ്ങിയ സാഹചര്യങ്ങളില്‍ കൃഷിയെ പുനരുജ്ജീവിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നത് പ്രധാനമാണ്’, പളനിസാമി പറഞ്ഞു. എഴുതിത്തള്ളുന്ന തുക സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് നീക്കിവെക്കുമെന്നും ഉടന്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version