പുതിയ ആര്‍ബിഐ ഗവര്‍ണറുടെ യോഗ്യത ചരിത്രത്തിലെ ബിരുദാനന്തര ബിരുദം; നിയമനത്തില്‍ സാമ്പത്തിക ലോകം ആശങ്കയില്‍

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ സാമ്പത്തിക വിദഗ്ധനല്ലാത്ത ഒരാളെ നിയമിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതയില്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പുതിയ ആര്‍ബിഐ ഗവര്‍ണറെ ചൊല്ലി വിവാദം. സാമ്പത്തിക വിദഗ്ധര്‍ നയിച്ച പദവിയിലേക്ക് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെയാണ് നിയമിച്ചിരിക്കുന്നത്.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ സാമ്പത്തിക വിദഗ്ധനല്ലാത്ത ഒരാളെ നിയമിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. 28 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ രാജ്യത്ത് നിയമനം നടക്കുന്നത്. ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ ബംഗ്ലുരു ഐഐഎമ്മില്‍ ഒരു കോഴ്സ് ചെയ്തിട്ടുണ്ട് അദേഹം.

അതല്ലാതെ ഈ മേഖലയിലെ സാമ്പത്തിക ശാസ്ത്ര യോഗ്യതകളൊന്നും ദാസിനില്ല. നോട്ട്നിരോധന സമയത്ത് സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന ശക്തികാന്ത ദാസ് ധനമന്ത്രാലയത്തില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. അതേസമയം ആര്‍ബിഐ ഗവര്‍ണര്‍ പദവിയില്‍ എത്രത്തോളം തുടരാനാകുമെന്ന കാര്യത്തില്‍ സാമ്പത്തിക ലോകം ആശങ്കയിലാണ്.

Exit mobile version