തീയ്യേറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം, അഴഞ്ഞ് തമിഴ്‌നാട് സര്‍ക്കാര്‍; നിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് മാറ്റി! മാസ്റ്റര്‍ റിലീസ് ഉണര്‍വേകുമെന്ന് പ്രതീക്ഷ

ചെന്നൈ: തീയ്യേറ്ററുകളിചല്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ജനുവരി 11 മുതല്‍ തീയ്യേറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ നഷ്ടത്തിലായ സിനിമാ വ്യവസായത്തിന് മാസ്റ്റര്‍ റിലീസ് ഉണര്‍വേകുമെന്ന തീയ്യേറ്റര്‍ ഉടമകളുടെ പ്രതീക്ഷയെ മാനിച്ചാണ് 100 ശതമാനം ആളുകളെ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ജനുവരി 13നാണ് വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ തീയ്യേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് ഭീഷണി മൂലമാണ് മാറ്റിവെച്ചത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിമ്പുവിന്റെ ‘ഈശ്വരന്‍’ 14നും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version