ശവസംസ്‌കാര ചടങ്ങിനിടെ മേല്‍ക്കൂര തകര്‍ന്ന് വീണു; തല്‍ക്ഷണം മരിച്ചത് 16 പേര്‍! മരണ സംഖ്യ ഇനിയും ഉയരും

Accident at UP | Bignewslive

മുറാദ് നഗര്‍: ഉത്തര്‍പ്രദേശില്‍ ശവസംസ്‌കാര ചടങ്ങിനിടെ മേല്‍ക്കൂര തകര്‍ന്ന് വീണ് 16 പേര്‍ മരണപ്പെട്ടു. ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊടുന്നനെ തകര്‍ന്ന് വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിലാണ് വന്‍ ദുരന്തമുണ്ടായത്. ശവസംസ്‌കാര ചടങ്ങിനിടെ ആളുകള്‍ക്ക് മേലേക്ക് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട 32 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version