ആര്‍ത്തവ കാലത്തെ വേദനയ്ക്ക് പരിഹാരം; സ്ത്രീകള്‍ക്കായി കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നുകള്‍ എത്തുന്നു!

Menstrual Cramps | Bignewslive

കഠിനമായ വയറുവേദന, കാലുകടച്ചില്‍, ഛര്‍ദ്ദി, നടുവേദന ഇവയെല്ലാം ആര്‍ത്തവ കാലത്ത് ഒട്ടുമിക്ക സ്ത്രീകളും അനുഭവിച്ച് വരുന്ന ബുദ്ധിമുട്ടുകളാണ്. ചിലരില്‍ ഇവയെല്ലാം ഒരുമിച്ച് വരുന്നതും സാധാരണയാണ്. ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നുകള്‍ എത്തുന്നുവെന്നാണ് പുതുതായി ലഭിക്കുന്ന വിവരം.

ന്യൂഡല്‍ഹി ആസ്ഥാനമായ ഹെംപ് സ്ട്രീറ്റ് കമ്പനിയാണ് ‘ത്രിലോക്യ വിജയവാടി’ എന്ന പേരില്‍ ആര്‍ത്തവവേദന കുറയ്ക്കുന്ന ഈ മരുന്ന് വിപണിയില്‍ ഇറക്കാന്‍ തയ്യാറെടുക്കുന്നത്. ‘ഓരോ മാസവും സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നമ്മുടെ സമൂഹത്തില്‍. മാത്രമല്ല വേദനക്കുള്ള അലോപതി മരുന്നുകള്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.’ അതിനാലാണ് ശാസ്ത്രീയമായി ആയുര്‍വേദ മരുന്നു തയ്യാറാക്കാന്‍ തീരുമാനിച്ചതെന്ന് ഹെംപ് സ്ട്രീറ്റ് സ്ഥാപകരിലൊരാളായ ശ്രെയ് ജെയിന്‍ പറയുന്നു.

കഞ്ചാവ് ഉപയോഗിച്ചുള്ള 15 മരുന്നുകള്‍ നിലവില്‍ കമ്പനി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിന് എല്ലാവിധ അനുമതികളുമുണ്ടെന്നും ശ്രേയ് പറയുന്നുണ്ട്. ലോകത്തെ 85 ശതമാനം സ്ത്രീകളും പിരീഡ്‌സ് കാലത്ത് വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ടെന്നും ഇതിന് പരിഹാരമായി കഞ്ചാവില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാമെന്നുമാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനവും വ്യക്തമാക്കുന്നത്.

Exit mobile version